Skip to main content

വഞ്ചി മറിഞ്ഞ് മൂന്നു പേരെ കാണാതായ സംഭവം; ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

പീച്ചി ഡാമിന്റെ റീസര്‍വോയറില്‍ പെട്ട വാണിയമ്പാറ ആനവാരിയില്‍ വഞ്ചി മറിഞ്ഞു മൂന്നു പേരെ കാണതായതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ സംഭവസ്ഥലം സന്ദര്‍ശിച്ച് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. തൃശൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂവിലെ സ്‌കൂബ ടീമും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

വാണിയമ്പാറ കൊള്ളിക്കാട് സ്വദേശികളായ കൊട്ടിശ്ശേരിക്കുടിയില്‍ വിബിന്‍ (26), പ്രതാനി ഹൗസില്‍ നൗഷാദ് (24), അജിത്ത് (21) എന്നിവരെയാണ് കാണാതായത്. വഞ്ചിയിലുണ്ടായിരുന്ന ശിവപ്രസാദ് നീന്തി രക്ഷപ്പെട്ടു. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുവഴിയായിരുന്നു അപകടം.

date