Skip to main content

അറിയിപ്പുകൾ

 ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023 വർഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു. 2020, 2021, 2022 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികൾക്കാണ് പുരസ്‌കാരം നൽകുന്നത്. 20,000  രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥ/നോവൽ, കവിത, നാടകം, വിവർത്തനം/പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പ്രൊഡക്ഷൻ എന്നിങ്ങനെ 10 വിഭാഗങ്ങളിലാണ് പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്. മുൻവർഷങ്ങളിൽ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികൾ അതേ വിഭാഗത്തിൽ വീണ്ടും പരിഗണിക്കുന്നതല്ല. 
പരിഷ്‌കരിച്ച പതിപ്പുകൾ അവാർഡിന് പരിഗണിക്കുന്നതല്ല. പുസ്തകത്തിന്റെ  4 പ്രതി വീതം ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 34 (ഫോൺ : 8547971483) എന്ന വിലാസത്തിൽ സെപ്റ്റംബർ 30ന് മുമ്പായി ലഭിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. 

  

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് 

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ - ബി സ്കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുളള താത്കാലിക ഒഴിവിലേക്ക് എ.ഐ.സി.ടി.ഇ നിബന്ധനകൾ പ്രകാരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.ടെക്, എം.ബി.എ യോഗ്യത ഉളളവർക്ക് മുൻഗണന. അഭിമുഖം 2023 . യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12ന്  രാവിലെ 10 മണിക്ക് കിക്മ ക്യാമ്പസിൽ നടക്കുന്ന അഭിമുഖത്തിനു  ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9447002106, 9288130094 

 
ടെണ്ടറുകൾ ക്ഷണിച്ചു

കോഴിക്കോട്  ഐ.സി.ഡി.എസ്  അർബൻ 2 ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന്  2023-24 സാമ്പത്തിക വർഷം കരാർ അടിസ്ഥാനത്തിലുള്ള വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടർ ലഭിക്കേണ്ട അവസാന തിയ്യതി : സെപ്റ്റംബർ 18 ഉച്ചക്ക്  2:30 വരെ. അന്നേ ദിവസം വൈകിട്ട് 3 മണിക്ക് ടെണ്ടർ തുറക്കുന്നതാണ്. കൂടുതൽ   വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ  ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0495-2373566

date