Skip to main content

കൊയിലാണ്ടിയിൽ ഇടവേള ഭക്ഷണ പദ്ധതിക്ക് തുടക്കമായി

 

കൊയിലാണ്ടി നഗരസഭ 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പരിധിയിലെ  യുപി തലം വരെയുള്ള മുഴുവൻ വിദ്യാലയങ്ങളിലേയും വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിയായ "ഗുഡ് മോണിംഗ്" ഇടവേള ഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കമായി. കുറുവങ്ങാട് സൗത്ത് യു.പി സ്കൂളിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ  നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.എ.ഇന്ദിര ടീച്ചർ, പ്രജില സി, കൗൺസിലർമാരായ വത്സരാജ് കേളോത്ത്, രമേശൻ വലിയാട്ടിൽ , സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ.വിപിന , പ്രധാനധ്യാപിക സുലൈഖ എന്നിവർ സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു സ്വാഗതവും സ്കൂൾ അധ്യാപകൻ ഹാസിഫ്  നന്ദിയും പറഞ്ഞു.

date