Skip to main content

വനിതാ ഗൃഹനാഥരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വിവാഹമോചിതരായ വനിതകള്‍, ഭര്‍ത്താവ് നട്ടെല്ലിന് ക്ഷതമേറ്റത്/ പക്ഷാഘാതത്തെ തുടര്‍ന്ന് ജോലി ചെയ്യാനും കുടുംബം പുലര്‍ത്താനും കഴിയാത്തവര്‍, നിയമപരമായി വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകളുടെ മക്കള്‍, എ.ആര്‍.ടി തെറാപ്പി ചികിത്സക്ക് വിധേയരാകുന്ന എച്ച്.ഐ.വി ബാധിതരായ വ്യക്തികളുടെ കുട്ടികള്‍ എന്നിവര്‍ക്ക് www.schemes.wcd.kerala.gov.in മുഖേന ഡിസംബര്‍ 15 നകം അപേക്ഷിക്കാം. രണ്ട് കുട്ടികള്‍ക്ക് മാത്രമായിരിക്കും ധനസഹായത്തിന് അര്‍ഹത. കുടൂതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു.

date