Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള ഷോപ്പ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബിളിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ പ്ലസ് വണ്‍ മുതല്‍ വിവിധ കോഴ്സുകള്‍ ചെയ്യുന്ന മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റ്/ ഗ്രേഡ് ഷീറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 30 നകം പാലക്കാട് ജില്ലാ ക്ഷേമനിധി ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2545121

date