Post Category
കെ-ടെറ്റ്: സര്‍ട്ടിഫിക്കറ്റ് പരിശോധന 7, 8 തീയതികളില്‍
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ സെന്ററുകളില്‍ 2023 മാര്‍ച്ചില്‍ നടത്തിയ കെ-ടെറ്റ് പരീക്ഷയില്‍ വിജയികളായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന കാറ്റഗറി I, III-സെപ്റ്റംബര്‍ ഏഴിനും കാറ്റഗറി II, IV-സെപ്റ്റംബര്‍ ഏട്ടിനും രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പാലക്കാട് ബി.ഇ.എം.എച്ച്.എസ് സ്കൂളില്‍ നടക്കും. പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റും പരീക്ഷാഫലവും എസ്.എസ്.എല്‍.സി മുതലുള്ള എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പരിശോധനക്ക് എത്തണമെന്ന് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments