Skip to main content

പോളിടെക്നിക് തത്സമയ പ്രവേശനം

പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജില്‍ ഈ അധ്യയന വര്‍ഷത്തെ ഡിപ്ലോമ കോഴ്സുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികളില്‍ തത്സമയ പ്രവേശനം നടത്തുന്നു. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാം. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് എന്നീ കോഴ്സുകളിലേക്ക് പ്രവേശനം നേടാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് കോഴ്സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ എട്ടിന് രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും കോളേജില്‍ എത്തി രജിസ്റ്റര്‍ ചെയ്യണം.
നിലവില്‍ ഏതെങ്കിലും പോളിടെക്നിക് കോളേജില്‍ പ്രവേശനം നേടിയവര്‍ അഡ്മിഷന്‍ സ്ലിപ്പുമായി വരണം.  അല്ലാത്തവര്‍ ടി സി ഉള്‍പ്പെടെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും 3995 രൂപ ഫീസ് (എ ടി എം കാര്‍ഡ് മുഖേന), പി ടി എ ഫണ്ട് (പണം)സഹിതം ഹാജരാകണം. ഫോണ്‍: 9895916117, 9447373850, 9946457866.  വെബ്സൈറ്റ്: www.polyadmission.org.
 

date