Skip to main content

വിദ്യാഭ്യാസ ധനസഹായം; ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

വനിതകള്‍ ഗൃഹനാഥരായിട്ടുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന്  2023-24 വര്‍ഷത്തേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.  www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലെ പൊതുജന പദ്ധതികള്‍ അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ് പേജ് വഴിയാണ് അപേക്ഷിക്കേണ്ടത്. യൂസര്‍ മാന്വല്‍  വെബ്സൈറ്റില്‍ ലഭിക്കും.
അപേക്ഷ അതാത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15നുള്ളില്‍ സമര്‍പ്പിക്കണം. ഫോണ്‍:  0497 2700708.
 

date