Skip to main content

ഔഷധ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ക്ലാസ്

കേരള ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നടത്തുന്ന ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് അവയര്‍നസ് ക്യാമ്പയിന്റെ ഭാഗമായി തലശ്ശേരി താലൂക്കിലെ ഔഷധ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി സെപ്റ്റംബര്‍ ഏഴിന് രാവിലെ 10.30 മുതല്‍ തലശ്ശേരി പാരഡൈസ് ഹാളിലുള്ള വ്യാപാരി ഭവനില്‍ ക്ലാസ് സംഘടിപ്പിക്കുന്നു.  ഔഷധ വ്യാപാര മേഖലയിലെ ആശുപത്രി ഫാര്‍മസികള്‍, നീതി, കാരുണ്യ, ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള ഔഷധ ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങളുടെ പ്രതിനിധികള്‍  നിര്‍ബന്ധമായും ക്ലാസില്‍ പങ്കെടുക്കണമെന്ന് കണ്ണൂര്‍ അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.

date