Skip to main content

മിച്ചഭൂമി പതിച്ചു നല്‍കുന്നു

കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം മിച്ചഭൂമിയായി ഏറ്റെടുത്ത പയ്യന്നൂര്‍ താലൂക്ക് ആലപ്പടമ്പ വില്ലേജിലുളള 1.0118 ഹെക്ടര്‍ മിച്ചഭൂമി അര്‍ഹരായവര്‍ക്ക് പതിച്ചു കൊടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഭൂരഹിതരും ഭവനരഹിതരുമായ കര്‍ഷകത്തൊഴിലാളികള്‍ക്ക് മാത്രമേ ഭൂമി പതിച്ചുകൊടുക്കുകയുള്ളൂ. കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 17-ാം നമ്പര്‍ ഫോറത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയില്‍ ജില്ലാ കലക്ടറുടെ വിജ്ഞാപനത്തിന്റെ തീയതിയും (ഡിസികെഎന്‍ആര്‍/5046/2023-ബി8, 08/08/2023) ചേര്‍ത്ത് സെപ്റ്റംബര്‍ 20നകം ജില്ലാ കലക്ടര്‍ക്ക് ലഭിക്കണം. ഭൂമിയെ സംബന്ധിച്ച വിശദ വിവരങ്ങള്‍ പയ്യന്നൂര്‍ താലൂക്ക് ഓഫീസ്, ആലപ്പടമ്പ വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.

date