Skip to main content

ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം

           കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ 2023-24 അധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി പ്രകാരം ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 7ന് കോളജിൽ നടക്കും. രജിസ്ട്രേഷൻ സമയം രാവിലെ 9 മുതൽ 11 വരെ. പ്രവേശനം ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ഇനിയും അപേക്ഷ നൽകാത്തവർക്കും അന്നേ ദിവസം അപേക്ഷ നൽകി എല്ലാ അസൽ സർട്ടിഫിക്കറ്റുമായി കൗൺസിലിംഗിൽ പങ്കെടുക്കാം. പ്ലസ് ടു അല്ലെങ്കിൽ വി.എച്ച്.എസ്.ഇ 50 ശതമാനം മാർക്കോടെയുള്ള വിജയമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്www.polyadmission.org/let.

പി.എൻ.എക്‌സ്4169/2023

date