Skip to main content
 നീന്തല്‍ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് പി.പി സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്യുന്നു.

അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി പരിശീലനം അവധി ദിവസങ്ങളില്‍

അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി. സ്‌കൂള്‍ ഫുട്ബോള്‍ അക്കാദമിയും ജില്ലാ ട്രോമാ കെയര്‍ യൂണിറ്റിന്റെയും സഹകരണത്തോടെയാണ് സ്‌കൂളിലെ അഞ്ച് മുതല്‍ ഒന്‍പത് വയസ് വരെയുള്ള കുട്ടികള്‍ക്കായി നീന്തല്‍ പരിശീലനം നടത്തുന്നത്. എടത്തനാട്ടുകര ചിരട്ടക്കുളത്തിലാണ് നീന്തല്‍ പരിശീലനം. കോട്ടോപ്പാടം ഭീമനാട് പെരുംകുളത്തില്‍ മൂന്ന് സഹോദരിമാര്‍ മുങ്ങി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നീന്തല്‍ പരിശീലനം സംഘടിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള കുട്ടികള്‍ക്കായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലനം നടത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്ന സത്താര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സമീര്‍ പുത്തന്‍കോട്ട് അധ്യക്ഷനായ പരിപാടിയില്‍ അധ്യാപകര്‍, ട്രോമ കെയര്‍ യൂണിറ്റ് അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
 

date