Skip to main content

അര്‍ഹരെ കണ്ടെത്തി പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കണം ആലത്തൂര്‍ താലൂക്ക് വികസന സമിതി യോഗം

നാലാം പട്ടയമിഷന്റെ ഭാഗമായി ആലത്തൂര്‍ താലൂക്കിലെ പുറമ്പോക്ക്, ലക്ഷംവീട് കോളനി എന്നിവിടങ്ങളില്‍ അധിവസിക്കുന്ന അര്‍ഹരെ കണ്ടെത്തി പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കണമെന്ന് ആലത്തൂര്‍ താലൂക്ക് വികസന സമിതി യോഗം. മലമലമുക്ക്-പഴയന്നൂര്‍ റോഡില്‍ പൈപ്പ് പൊട്ടി കുഴികള്‍ രൂപപ്പെടുന്നത് പരിഹരിക്കാന്‍ നടപടിയെടുക്കാനും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. പഞ്ചായത്ത്, കൃഷി ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ പ്രസ്തുത ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡുകളില്‍ പരസ്യപ്പെടുത്തുന്നുണ്ടെങ്കിലും ആളുകളിലേക്ക് എത്താത്തതിനാല്‍ ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും താലൂക്ക് വികസന സമിതി അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ആലത്തൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. ആലത്തൂര്‍,  പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റുമാരായ എ. ഷൈനി, കേരള കുമാരി, ആലത്തൂര്‍ തഹസില്‍ദാര്‍ പി. ജനാര്‍ദ്ദനന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date