Skip to main content

ഫോട്ടോ ജേർണലിസം കോഴ്സ് പരീക്ഷാഫലമായി

            കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ എട്ടാം ബാച്ച് ഫോട്ടോ ജേർണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  അക്കാദമി തിരുവനന്തപുരം സെന്ററിലെ ശ്രീകാന്ത് കെ.എസ് ഒന്നാം റാങ്കിനും ഷാജഹാൻ എം.എസ് രണ്ടാം റാങ്കിനും മിലാനോ ബ്രൂണോ ഫെർണാണ്ടസ് മൂന്നാം റാങ്കിനും അർഹരായി. തൃശൂർ കാനാട്ടുകര കളപ്പുര കോവിലകത്തെ കെ.ബി.സന്തോഷിന്റെയും രേഖ ആർ പ്രഭുവിന്റെയും മകനാണ് ഒന്നാം റാങ്ക് നേടിയ ശ്രീകാന്ത്. തിരുവനന്തപുരം പട്ടം ജില്ലാ പഞ്ചായത്ത് ഓഫീസിലെ ജൂനിയർ സൂപ്രണ്ടാണ് രണ്ടാം റാങ്ക് നേടിയ ഷാജഹാൻ എം.എസ്. കൊല്ലം തിരുമുല്ലവാരം വിഷ്ണത്തുകാവ് നഗർ കെ.പി.പിള്ള ആർക്കേഡിൽ ബ്രൂണോ ഫെർണാണ്ടസിന്റെയും   അഗത ബ്രൂണോയുടെയും മകനാണ് മൂന്നാം റാങ്ക് നേടിയ മിലാനോ ബ്രൂണോ ഫെർണാണ്ടസ്. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org യിൽ ലഭിക്കും.

പി.എൻ.എക്‌സ്4179/2023

date