Skip to main content

എം.ടെക് ട്രാൻസ്ലേഷനൽ എൻജിനിയറിങ് സീറ്റൊഴിവ്

            ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിൽ ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർഡിസിപ്ലിനറി ട്രാൻസ്ലേഷനൽ എൻജിനിയറിങ് എം.ടെക് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. ഐ.ഐ.ടി, എൻ.ഐ.ടികളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരവും കോഴ്സ് മുഖേന ലഭിക്കും. ഏതാനും സീറ്റുകൾ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിരിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംവരണ ആനുകൂല്യമുണ്ട്. ഗേറ്റ് യോഗ്യതയുള്ളവർക്ക് എ.ഐ.സി.ടി.ഇ യുടെ സ്കോളർഷിപ്പ് ലഭിക്കും. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in / www.gecbh.ac.in സന്ദർശിക്കുക. അല്ലെങ്കിൽ 7736136161/9995527866/9995527865 എന്ന നമ്പറുകളിൽ ബന്ധപ്പെടുക. സ്പോട്ട് അഡ്മിഷന് പങ്കെടുക്കാൻ സെപ്റ്റംബർ 7ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകണം.

പി.എൻ.എക്‌സ്4180/2023

date