Skip to main content
വരവൂരിൽ കുടുംബശ്രീ സിഡിഎസ് ഒരുക്കിയ ഓണം വിപണനമേള നേടിയത് മികച്ച വിറ്റുവരവ്.

ഇത് കുടുംബശ്രീ ഓണം

വരവൂരിൽ കുടുംബശ്രീ സിഡിഎസ് ഒരുക്കിയ ഓണം വിപണനമേള നേടിയത് മികച്ച വിറ്റുവരവ്. സംഘാടനവും, കമ്പോളത്തിലുള്ള ഇടപെടലിലൂടെയും ഒരു നാടിന്റെ പ്രാദേശികമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഓണം ആഘോഷിക്കാൻ പ്രാപ്തമാക്കി. കൃഷിയും സംഭരണവും സംസ്കരണവും ബ്രാൻഡിങ്ങും വിപണനവും എല്ലാം സാധ്യമാക്കി സ്വയംപര്യാപ്തതയുടെ ഓണം വിപണനമേളയ്ക്ക് വലിയ വിജയം നേടാനായി.

അത്ത തലേന്ന് അത്ത പൊലിമ എന്ന പേരിൽ പഞ്ചായത്തിന്റെ 14 വാർഡുകളിലും അത്തചന്തകൾ നടത്തിയതിലൂടെ 4,55,088 രൂപയുടെ വിറ്റ് വരവ് നേടി. 2429 പേർ ചന്തയുടെ ഭാഗമായി .പതിനൊന്നാം വാർഡിലാണ് 96,436 രൂപയുടെ ഏറ്റവും കൂടുതൽ വിറ്റു വരവ് നടന്നത്.

47 സംഘകൃഷികാരും, 79 സംരഭകരും, 37 അയൽക്കൂട്ടങ്ങളും, അവരുടെ ഉൽപ്പന്നങ്ങൾക്ക് ചന്തയിലൂടെ വിപണി കണ്ടെത്തി. ചെങ്ങാലി കോടൻ നേന്ത്ര കായ, പച്ചകറികൾ, അച്ചാറുകൾ, തുണി തരങ്ങൾ,

എന്നിവയാണ് കൂടുതൽ വില്പന നടന്നത് . ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച് വിറ്റു വരവ് നേടിയ വാർഡുകളെ സിഡിഎസിന്റെ നേതൃത്വത്തിൽ കണ്ടെത്തി. വാർഡ് 10 ഒന്നാം സ്ഥാനവും,13,ഏഴ് വാർഡുകൾ രണ്ടാം സ്ഥാനവും,ആറ് 14, വാർഡുകൾ മൂന്നാം സ്ഥാനവും അത്തചന്തയിൽ നേടി.

ആഗസ്റ്റ് 25, 26, 27 തിയതികളിലായി വരവൂർ പഞ്ചായത്ത് സ്റ്റേജിൽ നടന്ന ഓണം വിപണന മേള പ്രധാന ആകർഷണം ചെങ്ങാലി കോടൻ നേത്ര കായകളയിരുന്നു. 33 ജെ എൽ ജി കൾ പങ്കെടുത്തു. 17033 കാലോ ചെങ്ങാലി കോടൻ 1532995 രൂപ യുടെ വിറ്റ് വരവ് നേടി . 9 ജെ എൽ ജികളാണ് ചെങ്ങാലി കോടൽ ഓണ വിപണിയിൽ വിറ്റഴിച്ചത് . പച്ചകറികൾ 1,08,621 രൂപക്കും, ഭക്ഷണ സാധനങ്ങൾ 3,79,660 രൂപക്കും, തുണി ഉൽപ്പന്നങ്ങൾ 37000 രൂപയും, കരകൗശല ഉൽപ്പന്നങ്ങൾ വഴി 2400 , ഡിറ്റർജന്റ് ഉൽപന്നങ്ങൾ 39, 170 രൂപയും, പായസം 9260 രൂപയും സ്റ്റേഷനി 12000 രൂപയും അടക്കം 21,21,106 രൂപയുടെ വിറ്റുവരവും, ആകെ ഓണ വിവണന മേളയിൽ 25,76, 194 രൂപയുടെ വിറ്റു വരവും നേടാനായി.

date