Skip to main content

അറിയിപ്പുകൾ

 സീറ്റ് ഒഴിവ് 

2023 -24 അധ്യയന വർഷം താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷം ബി.എസ്.സി (ഇലക്ട്രോണിക്സ്), ബി എ ഇംഗ്ലീഷ്, ബിസിഎ, ബിബിഎ, ബികോം, ഇന്റഗ്രേറ്റഡ് എം എ മലയാളം എന്നീ കോഴ്സുകളിൽ ഇ ഡബ്ല്യൂ എസ്, എസ് ടി, ഒ ബി എക്സ്, ലക്ഷദ്വീപ്, സ്പോർട്സ് എന്നീ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ സെപ്റ്റംബർ എട്ടിന് രാവിലെ 11 മണിക്ക് മുമ്പായി യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0494 2582800

  

പരിശീലനം നൽകുന്നു  

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ "മുയൽ വളർത്തൽ ലാഭകരമാക്കാം" എന്ന വിഷയത്തിൽ സെപ്റ്റംബർ 12ന് രാവിലെ 10 മണി മുതൽ 5 മണി വരെ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0491 2815454, 9188522713 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചേയ്യേണ്ടതാണ്. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

 

കോഴിക്കുഞ്ഞുങ്ങൾ വില്പനക്ക് 

പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന് (കെപ്കോ) കീഴിൽ പ്രവർത്തിക്കുന്ന മുട്ടക്കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഒരു ദിവസം പ്രായമായ ബി.വി-380 ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്. ആവശ്യമുളളവർ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ  9495000919, 9495000916 എന്നീ നമ്പറുകൾ ബന്ധപ്പെടുക.

date