Skip to main content

ലക്ചറര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജില്‍ 2023- 2024 അധ്യായന വര്‍ഷം ബോണ്ടഡ് ലക്ചറര്‍മാരുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഒമ്പത് ഒഴിവാണുള്ളത്. പ്രതിമാസം 20,500 രൂപ സ്റ്റൈപന്റ് ലഭിക്കും.

എം.എസ്‌സി നഴ്‌സിങ്, കെ.എന്‍.എം.സി. രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. 40 വയസ് കവിയരുത്. എസ്.സി/ എസ്.ടി ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസ്യത വയസിളവ്് ലഭിക്കും.
 
താത്പര്യമുള്ളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  സെപ്റ്റംബര്‍ ഏഴിന് രാവിലെ 11-ന് ആലപ്പുഴ ഗവ. നഴ്സിംഗ് കോളേജില്‍ അഭിമുഖത്തിനായി എത്തണം. 

date