Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ആലപ്പുഴ: സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ- ബി സ്‌കൂള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.ടെക്, എം.ബി.എ. യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 12-ന് രാവിലെ 10-ന് കിക്മ ക്യാമ്പസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 9447002106, 9288130094

date