Skip to main content

താത്കാലിക നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ കെട്ടിട നികുതി പുതുക്കുന്നതിനും കെട്ടിടങ്ങളുടെ ശരിയായ വിവരങ്ങൾ സഞ്ചയ സോഫ്റ്റ് വെയറിൽ ചേർക്കുന്നതിനും വിവരശേഖരണത്തിനും ഡാറ്റ
എൻട്രിക്കുമായി താത്ക്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്), ഐ.റ്റി.ഐ. ഡ്രാഫ്റ്റ്മാൻ സിവിൽ, ഐ.റ്റി.ഐ സർവെയർ എന്നിവയിൽ
കുറയാത്ത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 

താത്പര്യമുള്ളവർ സെപ്റ്റംബർ 15ന് വൈകിട്ട് 4നകം വിശദമായ ബയോഡാറ്റ സഹിതം പഞ്ചായത്തിൽ അപേക്ഷ നൽകണം. പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമുളളവർക്ക് മുൻഗണന
നൽകും. ഫോൺ: 0477-2258030.

date