Skip to main content
ഫോട്ടോ: കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ മാതൃക അധ്യാപകരെ ആദരിക്കല്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

മാതൃക അധ്യാപകരെ ആദരിച്ച് കേരളശ്ശേരി ഗ്രാമപഞ്ചായത്ത്

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കേരളശ്ശേരി ഗ്രാമപപഞ്ചായത്തിലെ മാതൃക അധ്യാപകരെ ആദരിച്ചു. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. റിട്ട. അധ്യാപകരായ കെ.പി രമാദേവി, രാജഗോപാലന്‍, കൃഷ്ണനുണ്ണി, ബാലകൃഷ്ണന്‍, ശിവദാസന്‍, ജയകല, രാധാമണി, വേണു ജി. നായര്‍, ശ്രീധരന്‍ നായര്‍, രാജപ്പന്‍, സാവിത്രി, ശ്രീവത്സന്‍, പ്രഭാവതി, രവീന്ദ്രന്‍, പ്രേമലത, മോഹനന്‍ എന്നിവരെയാണ് ആദരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍ അധ്യക്ഷനായ പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം. രമ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ രാമചന്ദ്രന്‍, ബ്ലോക്ക് മെമ്പര്‍ ബി. നന്ദിനി, മെമ്പര്‍മാരായ പി.സി രാഹുല്‍, പി.സി സുധ, ടി. ഷീല, പഞ്ചായത്ത് സെക്രട്ടറി രജനി,  പഞ്ചായത്ത് പി.ഇ.സി അംഗങ്ങള്‍, റിട്ടയേഡ് അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

date