Post Category
സായാഹ്ന ഡിപ്ലോമ സ്പോട്ട് അഡ്മിഷന്
പാലക്കാട് ഗവ പോളിടെക്നിക് കോളെജില്‍ സിവില്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ് സായാഹ്ന ഡിപ്ലോമ കോഴ്സിലേക്ക് സെപ്റ്റംബര്‍ എട്ടിന് കോളെജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ സ്പോട്ട് അഡ്മിഷന് നടക്കും. ഫൈനല്‍ റാങ്ക് ലിസ്റ്റിലുള്ളവരും പുതുതായി അപേക്ഷിക്കുന്നവരും അന്നേദിവസം രാവിലെ ഒമ്പത് മുതല്‍ 11 വരെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി എത്തണം. 20,000 രൂപ (17,000 രൂപ എ.ടി.എം കാര്‍ഡ് വഴി മാത്രമേ സ്വീകരിക്കൂ, 3000 രൂപ കൈയ്യിലും) കരതണം. അഡ്മിഷന് സമയത്ത് വിദ്യാര്‍ത്ഥികളുടെ കൂടെ ഒരു രക്ഷിതാവിനെയും കൊണ്ടുവരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640
date
- Log in to post comments