Skip to main content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുരസ്‌ക്കാരം

ആലപ്പുഴ: വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയെ അംഗീകരിക്കുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് പുരസ്‌കാരം നല്‍കുന്നു. സംരംഭക വര്‍ഷം 2022-23 പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് പുരസ്‌ക്കാരം. http://awards.industry.kerala.gov.in എന്ന പോര്‍ട്ടലിലിലൂടെ സെപ്റ്റംബര്‍ 23 വരെ അപേക്ഷിക്കാം.

സൂക്ഷമ, ചെറുകിട, ഇടത്തരം, ലാര്‍ജ്ജ് ആന്‍ഡ് മെഗാ വിഭാഗങ്ങളില്‍ ഉത്പാദനം, സേവന, വ്യപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍, കയറ്റുമതി അധിഷ്ഠിത സംരംഭങ്ങള്‍, ഉത്പ്പാദന സ്റ്റാര്‍ട്ടപ്പുകള്‍, വനിത, പട്ടികജാതി, പട്ടികവര്‍ഗ, ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭങ്ങള്‍ എന്നിവയ്ക്കും സംസ്ഥാനത്തെ വ്യവസായ വാണിജ്യ മേഖലയ്ക്കും ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും നല്‍കും. സമൂഹത്തിന് നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തിയാണിത്. 2021-22 സാമ്പത്തിക വര്‍ഷം വരെയുള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സംരംഭങ്ങളെ തിരഞ്ഞെടുക്കുന്നത്.

date