Skip to main content
ചാരുംമൂട് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിന് 5.22 കോടി രൂപയുടെ ഭരണാനുമതി 

ചാരുംമൂട് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിന് 5.22 കോടി രൂപയുടെ ഭരണാനുമതി 

ആലപ്പുഴ: ചാരുംമൂട് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിന് 5.22 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എസ്. അരുൺകുമാർ എം.എൽ.എ അറിയിച്ചു. റ്റി.എസും, ടെണ്ടർ നടപടികളും പൂർത്തിയാവുന്നതോടെ നിർമ്മാണം ആരംഭിക്കും. കെ.പി. റോഡിനോട് ചേർന്ന് പാലൂത്തറ ജംഗ്ഷന് സമീപമുള്ള 46 സെന്റ് സ്ഥലത്താണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. 

ഡയറി എക്സ്റ്റൻഷൻ ഓഫീസ്, നൂറനാട് എക്സൈസ് റേഞ്ച് ഓഫീസ്, സ്പെഷ്യൽ തഹസീൽദാർ ഓഫീസ്, എ.ഇ.ഒ ഓഫീസ്, കോൺഫറൻസ് ഹാൾ, മറ്റ് ഓഫീസുകൾക്കായുളള മുറികൾ, ലോബി, ഇലക്ട്രിക്കൽ റൂം, ലിഫ്റ്റ് റൂം, ടോയ്ലറ്റ് ബ്ളോക്ക്, എന്നിവയാണ് സമുച്ചയത്തിൽ ഉണ്ടാവുക. ചാരുംമൂട് കേന്ദ്രമായി വന്നേക്കാവുന്ന വിവിധ സർക്കാർ ഓഫീസുകൾക്കു കൂടിയുള്ള മുറികളും മറ്റ്, സൗകര്യങ്ങളും നിർമ്മാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 
അഡ്വ.കെ.ആർ. അനിൽകുമാർ, പി.ഡബ്ല്യു.ഡി മാവേലിക്കര അസി.എൻജിനീയർ മോണിക്ക ഫിലിപ്പോസ് എന്നിവർക്കൊപ്പം കെട്ടിടം നിർമിക്കുന്ന സ്ഥലം എം.എൽ.എ. സന്ദർശിച്ചു.

date