Skip to main content

ചാമ്പ്യന്‍സ് ബോട്ട് ലീഗ് 9ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍ ) ഭാഗമായി ചുരുളന്‍ വള്ളങ്ങളെ ഉള്‍പ്പെടുത്തിയുള്ള മത്സരങ്ങള്‍ സെപ്റ്റംബര്‍ ഒമ്പതിന് ഉച്ചക്ക് 2.30ന് മുഴപ്പിലങ്ങാട് കടവിന് സമീപം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
അഞ്ചരക്കണ്ടി പുഴയില്‍ മമ്മാക്കുന്ന് മുതല്‍ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്താണ് ജലോത്സവം നടക്കുന്നത്. ചുണ്ടന്‍ വള്ളങ്ങള്‍ക്ക് പകരം കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 14 ചുരുളന്‍ വള്ളങ്ങളാണ് ഉത്തരമലബാറിലെ മത്സരങ്ങളില്‍ ഏറ്റുമുട്ടുന്നത്.
കൊല്ലം മുതല്‍ കോട്ടപ്പുറം വരെ വള്ളംകളിയുടെ ആവേശം നിറച്ച സിബിഎല്‍ മത്സരങ്ങള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തുമെന്ന് 2022ലെ സിബിഎല്‍ രണ്ടാം ലക്കത്തിന്റെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഉത്തരമലബാറില്‍ സിബിഎല്‍ മത്സരങ്ങള്‍ നടത്തുന്നത്.

date