Skip to main content

ഗതാഗതം നിരോധിച്ചു

വെങ്ങര ആര്‍ ഒ ബിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പഴയങ്ങാടി - മുട്ടം റോഡിന്റെ മുകളില്‍ വരുന്ന സ്പാനിന്റെ പ്രവൃത്തി തുടങ്ങുന്നതിനാല്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍ രണ്ട് മാസത്തേക്ക് ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി കെ ആര്‍ എഫ് ബി കണ്ണൂര്‍ ഡിവിഷന്‍ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.  വാഹനങ്ങള്‍ വെങ്ങര ജങ്ഷനില്‍ നിന്നും ചെമ്പല്ലിക്കുണ്ട് പാലം വഴി കൊവ്വപ്പുറം - ആണ്ടാംകൊവ്വല്‍ ഏഴിമല റെയില്‍വെസ്റ്റേഷന്‍ - കാരന്താട് - പാലക്കോട് വഴി മുട്ടം ഭാഗത്തേക്ക് പോകണമെന്ന് അറിയിച്ചു.

date