Skip to main content

ജനറേറ്ററിന്റെ സ്വിച്ച് ഓൺ കർമ്മം നടത്തി

2021-22 വർഷത്തെ എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ടിൽ ഉൾപ്പെടുത്തി വളപട്ടണം  കുടുംബാരോഗ്യ കേന്ദ്രത്തിൽ  സ്ഥാപിച്ച ജനറേറ്ററിന്റെ സ്വിച്ച് ഓൺ കർമ്മം കെ വി സുമേഷ് എം എൽ എ നിർവ്വഹിച്ചു.
 കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ ടി.സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് പിപിഷമീമ, വൈസ് പ്രസിഡണ്ട് വികെസിജംഷീറ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സി വി നൗഷാദ്, എ ടി സഹീർ, ഡെപ്യൂട്ടി ഡിഎംഒ കെ ടി രേഖ,  വളപട്ടണം മെഡിക്കൽ ഓഫീസർ സോനു ബി നായർ, ചന്ദ്രൻ പാലക്കൽ, അഷറഫ് ഇളയേടത്ത് എന്നിവർ സംബന്ധിച്ചു

date