Skip to main content

ഇംഗ്ലീഷ് അധ്യാപക ഒഴിവ്

നെയ്യാറ്റിൻകര, കുളത്തൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിന്റെ അനുബന്ധ സ്ഥാപനങ്ങളായി പാറശാല, കാഞ്ഞിരംകുളം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെൻ്ററുകളിൽ താൽക്കാലിക ഇംഗ്ലീഷ് അധ്യാപക ഒഴിവ്. ഹയർസെക്കൻഡറി അധ്യാപനത്തിന് അർഹരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി സെപ്റ്റംബർ 11 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നെയ്യാറ്റിൻകര കുളത്തൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ കാര്യാലയത്തിൽ നടക്കുന്ന ആഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 04712210671, 9400006461

date