Skip to main content
ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂളിലെ പിങ്ക് ബൂത്തിൽ വോട്ടുചെയ്യാനെത്തുന്ന വെട്ടത്തു വീട്ടിൽ മറിയാമ്മ ജോൺ( 79 വയസ്)

പിങ്കിൽ സ്വാഗതമോതി  10 വനിതാബൂത്തുകൾ

കോട്ടയം: പിങ്കിൽ തിളങ്ങി പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ 10 പോളിങ് ബൂത്തുകൾ. വനിതകൾ നിയന്ത്രിച്ച 10 ബൂത്തുകളാണ് പിങ്ക് നിറത്തിൽ അലങ്കരിച്ച് സമ്മതിദായകർക്കു സ്വാഗതമോതിയത്. സ്വാഗതമോതി പിങ്ക് നിറത്തിലുള്ള കമാനങ്ങൾ, പിങ്ക് നിറത്തിലുള്ള ബലൂൺ കമാനങ്ങൾ, മേശവിരികൾ, റിബണുകൾ,  തോരണങ്ങൾ എന്നിവയൊക്ക ഉപയോഗിച്ചാണ് വനിതാ ബൂത്തുകൾ ഒരുക്കിയത്. ദിശാ ബോർഡുകളും പിങ്ക് നിറത്തിലാണ് തയ്യാറാക്കിയത്. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഉദ്യോഗസ്ഥർ, സുരക്ഷയ്ക്കായുള്ള പോലീസ് ഉദ്യോഗസ്ഥർ എന്നിവർ വനിതകളായിരുന്നു.  
പുതുപ്പള്ളി ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂൾ, മരങ്ങാട് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, വാകത്താനം ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, മീനടം പഞ്ചായത്ത് ഓഫീസ്, ളാക്കാട്ടൂർ മഹാത്മാ ഗാന്ധി മെമ്മോറിയൽ എച്ച്.എസ്,
തിരുവഞ്ചൂർ തൂത്തുട്ടി സി.എം.എസ്.എൽ. പി.എസ്, പാമ്പാടി എം.ജി.എം.എച്ച്.എസ്,
പൂവത്തിളപ്പ് മണലുങ്കൽ സെന്റ് അലേഷ്യസ് എച്ച്.എസ്, മണർകാട് ഗവൺമെന്റ് എൽ.പി.എസ്., കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ളവർ എൽ.പി.എസ് എന്നിവയാണ് പുതുപ്പള്ളിയിലെ വനിതാബൂത്തുകൾ.

.
 

date