Skip to main content

എയ്ഡ്‌സ് ബോധവത്കരണ ക്വിസ്സ് മത്സരം

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച്.ഐ. വി. / എയ്ഡ്‌സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി സ്‌കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. സ്റ്റേറ്റ് ന്യൂട്രീഷന്‍ ഹാളില്‍ വച്ച്   (ജില്ലാ മെഡിക്കല്‍ ഓഫീസിന് സമീപം)  സെപ്റ്റംബര്‍ 19 ന് രാവിലെ 10 ന് നടക്കുന്ന മത്സരത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
ഒരു വിദ്യാഭ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 എന്നിങ്ങനെ സമ്മാനത്തുക നല്‍കുന്നതാണ്. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ massmediatvm1@gmail.com എന്ന ഇ മെയിലിലോ 9447857424, 9847123248, 9567795075 എന്നീ വാട്ട്സാപ്പ് നമ്പറുകളിലോ പേര്, വയസ്സ്, ക്ലാസ്സ്, സ്ഥാപനത്തിന്റെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 15 നകം രജിസ്റ്റര്‍ ചെയ്യണം.

date