Skip to main content

ഓട്ടോ പാർക്കിംഗ്: പരിശോധന ഒമ്പതിന്

കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് നമ്പർ പുനഃപരിശോധനയുമായി ബന്ധപ്പെട്ട് പാർക്കിങ് നമ്പർ ഒന്ന് മുതൽ 4200 വരെയുള്ള  ഓട്ടോകളും രേഖകളും സെപ്റ്റംബർ ഒമ്പതിന് രാവിലെ 8.30 മുതൽ 11 മണി വരെ തോട്ടട എസ് എൻ കോളേജ് ഗ്രൗണ്ടിൽ പരിശോധിക്കുന്നു. ഉടമസ്ഥൻമാർ നിർദേശങ്ങൾ പാലിച്ച് വാഹനം ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാക്കണം. പെർമിറ്റിലുള്ളതു പ്രകാരം പാർക്കിങ് പ്ലേസ് മുൻഭാഗത്ത് ഇടതുവശത്തായി എഴുതണം. കണ്ണൂർ ടൗൺ പാർക്കിങ് ഉള്ള വണ്ടികൾ മുൻഭാഗത്ത് ഗ്ലാസ് ഫ്രെയിം മുതൽ താഴോട്ട് മഞ്ഞ നിറം അടിച്ചിരിക്കണം.  കൂടാതെ കോർപ്പറേഷൻ എബ്ലം വരച്ച് പാർക്കിങ് നമ്പർ രേഖപ്പെടുത്തണം. വാഹനത്തിന്റെയും പെർമിറ്റിന്റെയും അസ്സൽ രേഖകൾ പരിശോധനാ സമയത്ത് ഹാജരാക്കണം. കണ്ണൂർ ടൗൺ പാർക്കിങ് സ്ഥലം പെർമിറ്റിൽ രേഖപ്പെടുത്താത്ത ഓട്ടോറിക്ഷകൾ വാഹന പരിശോധനയിൽ സംബന്ധിക്കേണ്ടതില്ല. തുടർ ദിവസങ്ങളിൽ റോഡിൽ പെർമിറ്റ് സംബന്ധിച്ച കർശനമായ വാഹന പരിശോധന ഉണ്ടാകും. പരിശോധന കഴിഞ്ഞ് അടുത്ത പ്രവൃത്തി ദിവസം മുതൽ നിയമവിരുദ്ധമായി ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

date