Post Category
കളള് ഷാപ്പ് വില്പന ഓണ്‍ലൈനായി നടത്തും
2023 - 2024 വര്‍ഷത്തേക്ക് പത്തനംതിട്ട ജില്ലയിലെ കളള് ഷാപ്പുകളുടെ വില്പന ഓണ്‍ലൈന്‍ ആയി നടത്തുന്നു. പത്തനംതിട്ട ജില്ലയിലെ 113 കളള് ഷാപ്പുകള്‍ 21 ഗ്രൂപ്പുകളിലായി നടത്തുന്ന വില്പനയില് പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ etoddy.keralaexcise.gov.in എന്ന യുആര്‍എല്‍ മുഖാന്തിരം സെപ്തംബര്‍ 13 ന് മുമ്പായി ഒറ്റത്തവണ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. രജിസ്ട്രേഷന് ഫീസ് 1000 രൂപ ഓണ്‍ലൈന്‍ മുഖേന ഒടുക്കുവരുത്താം. കൂടുതല്‍ വിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും ലഭ്യമാണെന്ന് പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. എ സലീം അറിയിച്ചു. ഫോണ്‍ : 0468 2222873
date
- Log in to post comments