Skip to main content

ലോക സാക്ഷരതാ ദിനാഘോഷം

           കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 8 ന് ലോകസാക്ഷരതാദിനാഘോഷം സംഘടിപ്പിക്കും. തിരുവനന്തപുരം പേട്ടയിലെ സാക്ഷരതാമിഷൻ ആസ്ഥാനമന്ദിരത്തിൽ രാവിലെ 10 മുതൽ വൈജ്ഞാനിക കേരളവും തുടർവിദ്യാഭ്യാസവും എന്ന വിഷയത്തിൽ ശില്പശാല നടക്കും. സാക്ഷരതാദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം പകൽ 12ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സാക്ഷരതാദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കും.

പി.എൻ.എക്‌സ്4201/2023

date