Skip to main content

അപ്രന്റീസ്ഷിപ്പ് മേള 

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും  സംസ്ഥാന തൊഴിൽ നൈപുണ്യവും വകുപ്പും സംയുക്തമായി സെപ്റ്റംബറിൽ 11ന് രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള (പിഎംഎൻഎഎം) സംഘടിപ്പിക്കുന്നു.  കളക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ബോർഡിൻറെ കോൺഫറൻസ് ഹാളിൽ നടക്കുന്ന അപ്രന്റീസ്ഷിപ്പ് മേള  ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ  ഉദ്ഘാടനം ചെയ്യും. 

തൃശൂർ സെൻററിന്റെ നേതൃത്വത്തിൽ നടത്തുന്ന മേളയിൽ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖല പ്രൈവറ്റ് സ്ഥാപനങ്ങളും പങ്കെടുക്കും. എൻജിനീയറിങ് /നോൺ എൻജിനീയറിങ് ട്രേഡുകളിൽ ഐടിഐ യോഗ്യത നേടിയവർക്കും പങ്കെടുക്കാം. എസ്എസ്എൽസി പാസായവർക്ക് ഓഫ്സെറ്റ് മെഷീൻ മിന്റർ എന്ന കോഴ്സിൽ (15 മാസം) ചേരുവാൻ അവസരം ഉണ്ടായിരിക്കും. www.apprenticeshipindia.gov.in  എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ 0487 2365122

date