Skip to main content

നെയ്യാറ്റിൻകര പോളിടെക്‌നിക് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ ഒന്നാം വർഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് തിങ്കളാഴ്ച (സെപ്റ്റംബർ 11) സ്‌പോട്ട് അഡ്മിഷൻ നടക്കും. സ്ട്രീം ഒന്നിലെ സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ 9.30 മുതൽ 10 വരെയും സ്ട്രീം രണ്ടിലെ സ്‌പോട്ട് രജിസ്‌ട്രേഷൻ ഉച്ചയ്ക്ക് 1.30 മുതൽ 2 വരെയുമാണ്.

സ്ട്രീം ഒന്നിൽ രാവിലെ 10.30ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അംഗപരിമിതർ, ധീവര, THSLC സർട്ടിഫിക്കറ്റ് ഉള്ളവർ, വിഎച്ച്എസ്ഇ (ബയോമെഡിക്കൽ എക്യുപ്‌മെന്റ്) സർട്ടിഫിക്കറ്റ് ഉള്ളവർക്കും,  രാവിലെ 11ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 20,000 റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാർക്കും, ഉച്ചയ്ക്ക് 12ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 20,001 മുതൽ 40,000 റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാർക്കും പ്രവേശനം നടക്കും.  

സ്ട്രീം രണ്ടിൽ ഉച്ചയ്ക്ക് രണ്ടിന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട CABM-ൽ അഡ്മിഷൻ എടുക്കാൻ താത്പര്യമുള്ള ധീവര, കുശവൻ, വിഎച്ച്എസ്ഇ വിഭാഗങ്ങളിലുൾപ്പെട്ടവർക്കും, ഉച്ചയ്ക്ക് 2.30ന് CABM-ൽ അഡ്മിഷൻ എടുക്കാൻ താത്പര്യമുള്ള റാങ്ക് 30,000 വരെയുള്ള എല്ലാ വിഭാഗക്കാർക്കും, മൂന്ന് മണിക്ക്  CABM-ൽ അഡ്മിഷൻ എടുക്കാൻ താത്പര്യമുള്ള 30,001 റാങ്ക് മുതലുള്ള എല്ലാ വിഭാഗക്കാർക്കും പ്രവേശനം നടക്കും.

പങ്കെടുക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. പ്രവേശനം നേടുന്ന, വാർഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ളവർ 1,000 രൂപയും മറ്റുള്ളവർ 3,995 രൂപയും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി ഒടുക്കണമെന്നും പ്രിൻസിപ്പാൾ അറിയിച്ചു.

date