Skip to main content

പ്രവാസി പുനരധിവാസ വായ്പക്ക് അപേക്ഷിക്കാം

ആലപ്പുഴ: പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നോര്‍ക്ക റൂട്ടൂസുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവാസി പുനരധിവാസ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പരമാവധി 20 ലക്ഷം രൂപവരെ വായ്പ നല്‍കും. ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുള്ളവര്‍ക്കാണ് വായ്പ നല്‍കുന്നത്. 18നും 55നും ഇടയില്‍ പ്രായവും ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങി വന്നവരുമായിരിക്കണം. 

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം അനുസരിച്ചാണ് വായ്പ നല്‍കുന്നത്. മുന്നര ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപയും 10 ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 10 ലക്ഷം രൂപയും 15 ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 20 ലക്ഷം രൂപയും പരമാവധി വായ്പയായി ലഭിക്കും. സബ്സിഡിയുള്‍പ്പടെ നാല് മുതല്‍ ആറ് ശതമാനം വരെയാണ് പലിശ നിരക്ക്. തിരിച്ചടവിന് അഞ്ച് വര്‍ഷം കാലാവധി ലഭിക്കും. 

തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ല ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0477- 2262326, 9400068504.

date