Skip to main content

ലോക സാക്ഷരതാ ദിനം: ജില്ലാതല ഉദ്ഘാടനം പള്ളിപ്പാട്

ആലപ്പുഴ: ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ എട്ട് പട്ടികജാതി കോളനികളിൽ പഠിതാക്കളുടെ സംഗമം നടക്കും. ജില്ലാതല പരിപാടി പള്ളിപ്പാട് ഗ്രാമ പഞ്ചായത്ത് മാനാപ്പള്ളി കോളനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും.
വയലാറിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദും നീലംപേരൂരിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം. വി. പ്രിയയും ഉദ്ഘാടനം ചെയ്യും.
രാമങ്കരി, എടത്വ, കൃഷ്ണപുരം, ദേവികുളങ്ങര, തഴക്കര പഞ്ചായത്തുകളിലും സാക്ഷരതാ ദിനാചരണ സമ്മേളനം നടക്കും. പട്ടികജാതി കോളനികളിലെ മുഴുവൻപേരേയും സാക്ഷരരാക്കുന്ന നവചേതന പദ്ധതിയിൽ ഉൾപ്പെട്ട പഞ്ചായത്തുകളിലാണ് സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി പഠിതാക്കളുടെ സംഗമം നടത്തുന്നത്.

date