Skip to main content

എടത്വ ഗ്രാമപഞ്ചായത്ത് ആരോഗ്യ മേള സംഘടിപ്പിച്ചു

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തും ചങ്ങങ്കരി ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററും സംയുക്തമായി ആരോഗ്യ മേള സംഘടിപ്പിച്ചു. സെൻറ് ജോസഫ് ചർച്ച് പരീഷ് ഹാളിൽ നടന്ന മേള ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി വർഗീസ് അധ്യക്ഷത വഹിച്ചു.

ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ വളരെ വേഗത്തിൽ ഒരു കുടക്കീഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് മേള നടത്തിയത്. എടത്വ സാമൂഹ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന മൂന്ന്, അഞ്ച് വാർഡ് നിവാസികൾ മേളയിൽ പങ്കെടുത്തു.

മികച്ച സേവന ദാതാക്കൾക്കുള്ള സമ്മാനം ബ്ലോക്ക് വൈസ് പ്രസിഡൻറ് എം.എസ്. ശ്രീകാന്ത് വിതരണം ചെയ്തു. എടത്വ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. മനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം ആൻസി ബിജോയ്, സി.ഡി.എസ് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date