Skip to main content

കമ്മ്യൂണിറ്റി പിയർ സപ്പോർട്ട് കൗൺസിലർമാരെ നിയമിക്കുന്നു

ആലപ്പുഴ: ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന അതിക്രമങ്ങൾ, അപകടങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയ്ക്ക് പരിഹാരം കാണുന്നതിന് എറണാകുളത്ത് പ്രവർത്തിക്കുന്ന ക്രൈസിസ് ഇന്റർവെൻഷൻ സെൻററിലേക്ക് ആലപ്പുഴ ജില്ലയിൽ നിന്നുള്ള വിവരങ്ങൾ നൽകുന്നതിനും ആവശ്യമായ കൗൺസിലിംഗ് നൽകുന്നതിനുമായി കമ്മ്യൂണിറ്റി പിയർ സപ്പോർട്ട് കൗൺസിലർമാരെ നിയോഗിക്കുന്നു. ബിരുദവും കൗൺസിലിംഗിൽ മുൻ പരിചയവും  സേവന സന്നദ്ധതയുമുള്ള കമ്മ്യൂണിറ്റി അംഗങ്ങൾക്കും ട്രാൻസ്ജെൻഡർ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നതിന് താല്പര്യമുള്ള ലീഗൽ അഡ്വൈസർ, സൈക്കോളജിസ്റ്റ്, കൗൺസിലർമാർ എന്നിവർക്കും അപേക്ഷിക്കാം. സെപ്റ്റംബർ 19 വരെ അപേക്ഷകൾ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 0477 2253870

date