Skip to main content

ദേശീയ നേത്രദാന പക്ഷാചരണം

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), നാഷണല്‍ ഹെല്‍ത്ത് മിഷന്‍, നെഹ്‌റു അക്കാദമി ഓഫ് ലോ - ലക്കിടി എന്നിവയുടെ ആഭിമുഖ്യത്തില്‍ ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം ലക്കിടി നെഹ്റു അക്കാദമി ഓഫ് ലോയില്‍ സംഘടിപ്പിച്ചു. അഡ്വക്കേറ്റ് കെ.പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഏറ്റവും മികച്ച ജില്ലാ ആശുപത്രികളിലൊന്നാണ് പാലക്കാടെന്നും അവിടത്തെ നേത്രരോഗവിഭാഗം പൊതുജനങ്ങള്‍ക്കിടയില്‍ അര്‍പ്പിത മനോഭാവത്തോടെ മികച്ച സേവനമാണ് നല്‍കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി. തിലകാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ഡോ.കെ.ആര്‍ ശെല്‍വരാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഡോ.എ. റോഹന്‍, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ടി.എസ് സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ റിചിന്‍ മാത്യു സ്വാഗതവും ടി.പി. പ്രഭാകരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഡോ. റോഹന്റെ ബോധവല്‍ക്കരണ ക്ലാസ്സും കോളേജ് വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും നേത്ര പരിശോധനയും നടത്തി.
 

date