Post Category
ഓടുപാറ ലക്ഷം വീട് കോളനിയില്‍ 24 വീടുകള്‍ ഒരുങ്ങുന്നു
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിളയൂര്‍ പഞ്ചായത്തിലെ ഓടുപാറ ലക്ഷംവീട് കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടൊരുങ്ങുന്നു. നിലവിലുള്ള ഏഴ് ഇരട്ട വീടുകളും 10 ഒറ്റവീടുകളും പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയാണ് 24 വീടുകള്‍ നിര്‍മിക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും മുഹമ്മദ് മുഹസിന് എം.എല്‍.എയുടെയും കൃത്യമായ ഇടപെടലുകളിലൂടെയാണ് വിളയൂരില്‍ പദ്ധതി നടപ്പിലാക്കുന്നത്.
വീടുകളുടെ കട്ടിള വെയ്പ് ചടങ്ങ് മുഹമ്മദ് മുഹസിന് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ, വാര്‍ഡ് അംഗങ്ങളായ ഫെബിന, മുജീബ് കരുവാന്‍കുഴി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments