Skip to main content

അറിയിപ്പുകൾ

അഡ്മിഷൻ ആരംഭിച്ചു 

അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് ) നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. 400 മണിക്കൂർ ആണ് കോഴ്‌സിന്റെ  കാലാവധി. വ്യക്തിഗത കഴിവുകൾ, സാമൂഹിക കഴിവുകൾ, പ്രൊഫഷണൽ കഴിവുകൾ, ഭാഷാ പ്രാവീണ്യം, അവതരണ കഴിവുകൾ, കേസ് പഠനം, ഐസിടി ടൂളുകൾ, ഇന്റർനെറ്റ്, ലൈഫ് സ്‌കിൽസ് മുതലായ മോഡ്യൂളുകൾ ഉൾപ്പെടുന്നതാണ് ട്രെയിനിങ്. പ്രാക്ടിക്കൽ പരിശീലനത്തിനായി ഇന്റേൺഷിപ്പ് ഉൾപ്പെട്ടിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പാലയാട് അസാപ്  കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ  വച്ചാണ് കോഴ്സ് നടത്തപ്പെടുക.വാരാന്ത്യ ബാച്ച്  ആയിട്ടാണ് ക്ലാസ്സുകൾ നടക്കുക. 2023 സെപ്റ്റംബർ മാസത്തിൽ കോഴ്സ് ആരംഭിക്കും. ഫീസ് : 12500 രൂപ. താൽപ്പര്യമുള്ളവർക്ക്  https://g01.tcsion.com//EForms/configuredHtml/32456/81237/Registration.html?value=26 എന്ന  ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8075851148 , 9633015813, 7907828369

 

സ്പോട്ട് അഡ്മിഷൻ

ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ സിവിൽ, കെമിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നീ എം.ടെക് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 14ന് രാവിലെ 10.30ന് മുൻപായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2383 220.

 

സീറ്റ് ഒഴിവ്  

2023-24 അധ്യയന വർഷത്തിൽ കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ ഡിഗ്രി, പി ജി പ്രോഗ്രാമുകളിൽ സീറ്റ് ഒഴിവ്. ബി എസ് സി കെമിസ്ട്രിക്ക് എസ്.ടി വിഭാഗത്തിന് മൂന്ന് സീറ്റും ഒ ബി എക്സ് വിഭാഗത്തിന് ഒരു സീറ്റും, ബി എസ് സി കമ്പ്യൂട്ടർ സയൻസിന് എസ്.ടി വിഭാഗത്തിന് രണ്ട് സീറ്റും ബി എ ഡെവലപ്പ്മെന്റ് ഇക്കണോമിക്സിന് എൽ സി വിഭാഗത്തിന് ഒരു സീറ്റും ഒഴിവുണ്ട്. ബി എ ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷന് ഒ ബി എക്സ് വിഭാഗത്തിന് ഒരു സീറ്റും ബി എ ഹിസ്റ്ററി, ബി എ ഡെവലപ്പ്മെന്റ് ഇക്കണോമിക്സ്, ബി കോം,ബി എസ് സി കമ്പ്യൂട്ടർ സയൻസ്,ബി എസ് സി കെമിസ്ട്രി,ബി എ ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങൾക്ക് പി ഡബ്ല്യൂ ഡി വിഭാഗത്തിലും സീറ്റ് ഒഴിവുകൾ ഉണ്ട്. പി.ജി പ്രോഗ്രാമുകളിൽ എം കോം ഫിനാൻസ് കോഴ്സിൽ എസ് ടി വിഭാഗത്തിൽ നാല് സീറ്റും പിബ്ല്യൂഡി വിഭാഗത്തിൽ ഒരു സീറ്റും, എം.എ ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷനിൽ എസ്.സി,എസ്.ടി, ഇ ഡബ്ല്യൂ എസ്, പി ഡബ്ല്യൂ ഡി വിഭാഗങ്ങളിൽ ഒരു സീറ്റ് വീതവും ഒഴിവുകൾ ഉണ്ട്. എം എ ഹിസ്റ്ററിക്ക് പി ഡബ്ല്യൂ ഡി വിഭാഗത്തിൽ ഒരു സീറ്റും എം എ ഇക്കണോമിക്സ് കോഴ്സിന് എസ് ടി,  പി ഡബ്ല്യൂ ഡി വിഭാഗങ്ങളിൽ ഓരോ സീറ്റ് വീതവും ഒഴിവുകൾ ഉണ്ട്. താത്പര്യമുള്ള കാലികറ്റ് യൂണിവേഴ്സിറ്റി യുജി പിജി, എൻട്രൻസ് പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12 ന് ഉച്ചക്ക് 1 മണിക്ക് മുൻപായി കോളേജ് ഓഫീസിൽ ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04936 204569

date