Skip to main content

അറിയിപ്പുകൾ

 

 അപേക്ഷ ക്ഷണിച്ചു 

സൈനിക ക്ഷേമ വകുപ്പ് വിമുക്ത ഭടന്മാർക്കും വിധവകൾക്കും അവരുടെ ആശ്രിതർക്കും പുനരധിവാസ പരിശീലനം നൽകുന്നതിന്റെ ഭാഗമായി കെൽട്രോൺ വഴി സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫയർ ആൻഡ് സേഫ്റ്റിയും എൽ ബി എസ് സെന്റർ വഴി ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സുകളും നടത്തുന്നു. താൽപ്പര്യമുള്ള വിമുക്ത ഭടന്മാർ, വിധവകൾ, അവരുടെ ആശ്രിതർ എന്നിവർ സെപ്റ്റംബർ 15നകം കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ട് അപേക്ഷ നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2771881 

 

അപേക്ഷ ക്ഷണിച്ചു 

സ്ത്രീ ശാക്തീകരണം, സുരക്ഷ, സംരക്ഷണം എന്നിവ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുളള മിഷൻ ശക്തി പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ വനിതാ ശിശു വികസന ഓഫീസിന് കീഴിൽ ജില്ലാ ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിലേക്ക് ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് സോഷ്യൽ വർക്കിലോ സമാന സാമൂഹ്യ വിഷയങ്ങളിലോ ബിരുദവും സർക്കാർ - സർക്കാരിതര സ്ഥാപനങ്ങളിൽ ലിംഗപരമായ വിഷയങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ച മൂന്ന് വർഷത്തെ പരിചയവുമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദമുള്ളവർക്കും സ്ത്രീകൾക്കും മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: സെപ്റ്റംബർ 15 വൈകുന്നേരം  അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് : 0495-2370750 

 

മുട്ടക്കോഴി വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറ ആഭിമുഖ്യത്തിൽ മുട്ടക്കോഴി വളർത്തൽ പരിശീലനം നൽകുന്നു.  സെപ്റ്റംബർ 14, 15 തിയ്യതികളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകിയാണ് സൗജന്യ പരിശീലനം നൽകുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491 2815454, 9188522713 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

date