Skip to main content

ഗതാഗതം നിയന്ത്രിക്കും 

 

മാച്ച് ഫാക്ടറി -ചേലിയ കാഞ്ഞിലശ്ശേരി റോഡിൽ കി.മീ 4/000 മുതൽ 5/000 വരെ കലുങ്കിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ 13 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചേലിയ നിന്നും കാഞ്ഞിലശ്ശേരിക്ക് പോകേണ്ട വലിയ വാഹനങ്ങൾ നാഷണൽ ഹൈവേയിലൂടെ പൂക്കാട് വഴി പോകാവുന്നതാണ്.

date