Skip to main content

അറിയിപ്പുകൾ

 

ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സ്

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന, സെപ്റ്റംബർ മാസം ആരംഭിക്കുന്ന ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകരിച്ച സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിന് കോഴിക്കോട് ഉപകേന്ദ്രത്തിൽ അപേക്ഷ ക്ഷണിച്ചു. കെ.ജി.ടി.ഇ കോഴ്സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ് വർക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ് എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി/ പട്ടികവർഗ്ഗ/ മറ്റ് അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. കോഴ്സിന് ചേരാനാഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷനിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 0495 2723666, 0495 2356591, 9778751339, kozhikode@captkerala.com 

  

ആട് വളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ 19, 20 തിയ്യതികളിൽ ആട് വളർത്തൽ പരിശീലനം നൽകുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ സെപ്റ്റംബർ 18ന് മുമ്പായി 04972-763473 എന്ന  ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു.
 

പി എസ് സി അറിയിപ്പ്

31.12.2022 തിയ്യതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) തേഡ് എൻ സി എ -എസ് ടി തസ്തികയ്ക്ക് (കാറ്റഗറി നമ്പർ. 812/2022) യോഗ്യരായ അപേക്ഷകൾ ഒന്നും തന്നെ ലഭ്യമല്ലാത്തതിനാൽ പ്രസ്തുത നടപടികൾ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

date