Skip to main content

ജില്ലാ ആസൂത്രണസമിതി യോഗം ചേര്‍ന്നു

ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ജില്ലാ ആസൂത്രണ സമിതി യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ജില്ലയിലെ അറവു മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണ പുരോഗതി, ജനകീയ ഹോട്ടലുകളുടെ ഉച്ചഭക്ഷണ വില നിശ്ചയിക്കല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗിച്ചുള്ള പ്രവര്‍ത്തികള്‍ എന്നീ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പെരുവന്താനത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് 45 ദിവസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ യോഗത്തെ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date