Skip to main content

ജൈവവള യൂണിറ്റ് ഉദ്ഘാടനം ചെയ്തു

തിരുനെല്ലി പഞ്ചായത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ   കുടുംബശ്രീ സംരംഭമായ തനിമ ജൈവവള യൂണിറ്റിന്റെ ഉദ്ഘാടനം തിരുനെല്ലി പഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി സൗമിനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ഉസ്മാന്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. തിരുനെല്ലി ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ സുന്ദരേശന്‍ ഉത്പ്പന്നം ഏറ്റുവാങ്ങി. നിലവില്‍ ആദ്യമായി രജിസ്റ്റര്‍  ചെയ്ത ജൈവവള യൂണിറ്റ് കൂടിയാണ് തനിമ ആക്ടിവിറ്റി ഗ്രൂപ്പ്. കാട്ടിക്കുളം മജിസ്ട്രേട്ട് കവലയില്‍ ആരംഭിച്ച യൂണിറ്റില്‍ ജൈവവളം കൂടാതെ, വേപ്പിന്‍ പിണ്ണാക്ക്, കാര്‍ഷിക തൈകള്‍, പോട്ടി മിക്സ്, കൃഷി ഉപകരണങ്ങള്‍, ചെടി ചട്ടികള്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍ കെ രാധാകൃഷ്ണന്‍, ചിഞ്ചു സത്യന്‍, ജയന പ്രമോദ്, ബിന്ദു രവി, പ്രമീള, വി.എസ് ജീന, ലീല ഷാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date