Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മാടായി ഗവ.ഐ ടി ഐയിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ പെയിന്റർ ജനറൽ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ് എസ് എൽ സി, പെയിന്റർ ജനറൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, നാഷണൽ അപ്രന്റിസ് സർട്ടിഫിക്കറ്റ്  എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം സെപ്റ്റംബർ 15ന് രാവിലെ 11 മണിക്ക് പട്ടികജാതി വികസന വകുപ്പിന്റെ  കോഴിക്കോട് ഉത്തരമേഖല ട്രെയിനിങ് ഇൻസ്‌പെക്ടറുടെ ഓഫീസിൽ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0495 2371451.

date