Skip to main content

തത്സമയ പ്രവേശനം

കണ്ണൂർ ഗവ.കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ വിവിധ ബ്രാഞ്ചുകളിൽ ഈ വർഷത്തെ എം ടെക്  തത്സമയ പ്രവേശനം സെപ്റ്റംബർ 14ന് രാവിലെ 9.30ന് കോളേജിൽ നടക്കും. കമ്പ്യൂട്ടർ എയ്ഡഡ് സ്ട്രക്ചറൽ എഞ്ചിനീയറിങ്ങ്, ജിയോ ടെക്‌നിക്കൽ ആന്റ് ജിയോ എൻവയോൺമെന്റൽ എഞ്ചിനീയറിങ്ങ്, അഡ്വാൻസ്ഡ് മാനിഫാക്ചറിങ്ങ് ആന്റ് മെക്കാനിക്കൽ സിസ്റ്റം ഡിസൈൻ, എനർജി എഞ്ചിനീയറിങ്ങ്, പവർ ഇലക്ട്രോണിക്‌സ് ആന്റ് ഡ്രൈവ്‌സ്, പവർ സിസ്റ്റം, സിഗ്‌നൽ പ്രോസസിങ് ആന്റ് എംബഡഡ് സിസ്റ്റംസ് എന്നിവയിലാണ് പ്രവേശനം. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും ബന്ധപ്പെട്ട രേഖകളുമായി കോളേജിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവരിൽ നിന്ന് പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം നടത്തുക. പ്രവേശനം ലഭിച്ചവർ അന്നു തന്നെ ഫീസ് അടക്കേണ്ടതാണ്. വിശദവിവരങ്ങൾ കോളേജ് വെബ്ബ്‌സൈറ്റിൽ ലഭിക്കും.

date