Skip to main content

ഓംബുഡ്‌സ്മാൻ സിറ്റിങ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ  സ്വീകരിക്കുന്നതിന് ജില്ലാ എം ജി എൻ ആർ ഇ ജി എസ് ഓംബുഡ്‌സ്മാൻ സെപ്റ്റംബർ 15ന് കല്ല്യാശ്ശേരി ബ്ലോക്ക് ഓഫീസിൽ സിറ്റിങ് നടത്തും. രാവിലെ 11 മുതൽ 12 മണി വരെയാണ് സിറ്റിങ്. പരാതികൾ നേരിട്ട് ഓംബുഡ്‌സ്മാന് നൽകാം.  കൂടാതെ ഇ മെയിൽ (ombudsmanmgnregskannur@gmail.com), ഫോൺ (9447287542), തപാൽ എന്നിവ വഴിയും സമർപ്പിക്കാം. വിലാസം: ഓംബുഡ്‌സ്മാൻ ഓഫീസ്, അനക്സ് ഇ ബ്ലോക്ക്, നോർക്ക ഓഫീസിന് സമീപം, സിവിൽ സ്റ്റേഷൻ, കണ്ണൂർ.
 

date